എടപ്പാളിലെ സ്കൂൾ അധ്യാപകനെ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തി
എടപ്പാൾ: ഹയർ സെക്കണ്ടറി സ്കൂളിലെ ഹയർ സെക്കണ്ടറി വിഭാഗം സീനിയർ അധ്യാപകനും, കൊല്ലം സ്വദേശിയുമായ ബെനഡിക്ട് എന്നവരെയാണ് താമസ സ്ഥലത്ത് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്.

മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹത്തിൽ നിന്ന് ദുർഗന്ധം വന്നതോടെയാണ് നാട്ടുകാർ താമസ സ്ഥലത്ത് പരിശോധന നടത്തിയത്..
കഴിഞ്ഞ രണ്ടു വർഷമായി എടപ്പാൾ ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകനായ ഇയാൾ അധികമാരോടും സൗഹൃദം ഉണ്ടായിരുന്നില്ലന്ന് പരിസരത്തുള്ളവർ പറഞ്ഞു. പോലീസ് അന്വേഷണം ആരംഭിച്ചു..
