Fincat

പതിനാറുകാരിയെ ഉപദ്രവിച്ച കേസിൽ യുവാവ് അറസ്റ്റിൽ

വള്ളിക്കുന്ന്: അത്താണിക്കൽ സ്വദേശിനിയായ പതിനാറുകാരിയെ ഉപദ്രവിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വള്ളിക്കുന്ന് മുണ്ടിയൻകാവ് സ്വദേശി ഉള്ളാട്ട് പൊക്കിപ്പറമ്പ് വീട്ടിൽ മുഹമ്മദ് അനീഷിനെയാണ്(20) പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാളിൽനിന്ന് പിടിച്ചെടുത്ത ഫോണിൽ ഒട്ടേറെ പെൺകുട്ടികളുടെ ഫോട്ടോകൾ കണ്ടെടുത്തു. പെൺകുട്ടികളുടെ ഫോൺ നംബർ സംഘടിപ്പിച്ച് സന്ദേശമയച്ച് പരിചയപ്പെടുന്നതാണ് ഇയാളുടെ രീതി. തുടർന്ന് വീഡിയോകോൾ ചെയ്യുകയും അതിന്റെ സ്ക്രീൻ ഷോട്ട് എടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്യും. നഗ്നചിത്രങ്ങളെടുപ്പിച്ച് അയക്കാൻ ആവശ്യപ്പെടാറുണ്ടെന്നും പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പരപ്പനങ്ങാടി അഡി. എസ്.ഐ.മാരായ ബാബുരാജ്, രാധാകൃഷ്ണൻ, സി.പി.ഒ.മാരായ ജിനേഷ്, പ്രശാന്ത് (എം.എസ്.പി.), ദിലീപ്, സുധീഷ് എന്നിവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു.