Fincat

കളഞ്ഞു കിട്ടിയ സ്വർണ്ണാഭരണം ഉടമസ്ഥന് തിരിച്ചു നൽകി പടിഞ്ഞാറേക്കര ടൂറിസം ബീച്ച് ജീവനക്കാർ മാതൃകയായി

കൂട്ടായി :കളഞ്ഞു കിട്ടിയ സ്വർണ്ണാഭരണം ഉടമസ്ഥന് തിരിച്ചു നൽകി പടിഞ്ഞാറേക്കര ടൂറിസം ബീച്ച് ജീവനക്കാർ മാതൃകയായി.കഴിഞ്ഞ ദിവസം ബീച്ച് സന്ദർശനത്തിനെത്തിയ കുടുങ്ങാത്തുകുണ്ട് സ്വദേശി മുസ്ഥഫയുടെ ഭാര്യയുടെ രണ്ട് പവൻ സ്വർണ്ണാഭരണമാണ് ബീച്ച് ജീവനക്കാരുടെ സത്യസന്ധതൂലം ഉടമസ്ഥന് തിരിച്ചു കിട്ടിയത്.ആഭരണം നഷ്ട്ടപ്പെട്ട വിവരം ഉടമസ്ഥൻ ബീച്ച് ജീവനക്കാരെ അറിയിച്ചതിനെ തുടർന്ന് ജീവനക്കാർ നടത്തിയ തിരച്ചിലിലാണ് ആഭരണം കണ്ടെത്തിയത്.

1 st paragraph
പടിഞ്ഞാറേക്കര ടൂറിസം ബീച്ചിൽ നിന്നും വീണുകിട്ടിയ സ്വർണ്ണാഭരണം ഉടമസ്ഥന് ബീച്ച് മാനേജർ സലാം താണിക്കാട് കൈമാറുന്നു.

ബീച്ചിലെ വനിതാ ജീവനക്കാരി ചെട്ടിയിട്ടിൽ ലളിതക്കാണ് ആഭരണം തിരച്ചിലിനിടയിൽ കിട്ടിയത്. ഉടനെ ഉടമസ്ഥനെ വിവരമറിയിക്കുകയും ഉടമസ്ഥൻ പടിഞ്ഞാറേക്കര ബീച്ചിലെത്തി ബീച്ച് മാനേജർ സലാം താണിക്കാടിൽ നിന്നും സ്വർണം ഏറ്റുവാങ്ങുകയും ചെയ്തു.

2nd paragraph