Fincat

ഹരിത മലപ്പുറം ജില്ലാ പ്രസിഡന്‍റ്​കെ. തൊഹാനിയുടെ പേരിൽ വ്യാജ ഫേസ് ബുക്ക് പേജ്


മലപ്പുറം: എം.എസ്.എഫ് വനിതാ വിഭാഗമായ ഹരിതയുടെ മലപ്പുറം ജില്ലാ പ്രസിഡന്‍റ്​ കെ. തൊഹാനിയുടെ പേരിൽ വ്യാജ ഫേസ് ബുക്ക് പേജ്. കഴിഞ്ഞ ജൂണിൽ ഇവർ ജില്ലാ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് Adv Thohani – msf Haritha പേജ് പ്രത്യക്ഷപ്പെട്ടത്.

1 st paragraph

ഇതുമായി തനിക്ക് ബന്ധമില്ലെന്നും നടപടിയെടുക്കണമെന്നും കാണിച്ച് തൊഹാനി ജൂണിൽത്തന്നെ മലപ്പുറം സൈബർ സെല്ലിന് പരാതി നൽകിയിരുന്നു. പേജ് ഇപ്പോഴും സജീവമാണ്. പൊതുപ്രവർത്തകയെന്ന തൻറെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കലും പണം ആവശ്യപ്പെടലും തെറ്റിദ്ധാരണജനകമായ മറ്റ് പ്രവർത്തനങ്ങൾ നടത്തലുമാണ് പേജിന് പിന്നിലെ ഉദ്ദേശങ്ങളെന്ന് സംശ‍യിക്കുന്നതാ‍യി തൊഹാനി പറഞ്ഞു. ചിത്രങ്ങളും തൊഹാനിയുടെ പേരിൽ പോസ്റ്റുകളുൾപ്പെടെ ഇതിൽ ഷെയർ ചെയ്യുന്നുണ്ട്.

2nd paragraph