സരിതയുടെ വെളിപ്പെടുത്തൽ, ആര്യാടൻ മുഹമ്മദിനെതിരെ വിജിലൻസ് അന്വേഷണം
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദിനെതിരെ സർക്കാർ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. സോളാര്‍ കേസ് പ്രതി സരിത നായരുടെ പരാതിയിലാണ് വിജിലന്‍സ് അന്വേഷണം. ഇതിനുള്ള മുന്‍കൂര്‍ അനുമതിക്കായി ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
മുന്‍ മന്ത്രിയായതിനാല്‍ സര്‍ക്കാരിന്റെയും ഗവര്‍ണറുടേയും അനുമതി ആവശ്യമുണ്ട്.
ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് 40 ലക്ഷം രൂപ കൈപ്പറ്റിയെന്നായിരുന്നു സരിതയുടെ പരാതി. ആര്യാടന്‍ മുഹമ്മദ് വൈദ്യുതി മന്ത്രിയായിരുന്ന സമയത്ത് കൈക്കൂലി വാങ്ങിയെന്നാണ് സരിതയുടെ ആരോപണം. പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയ വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണം നടത്താന്‍ തീരുമാനമായത്.