ചാലിയാർ തീരത്തുള്ള വില്ലേജുകളിൽ ജാഗ്രത പാലിക്കണം. 

മലപ്പുറം: തമിഴ്‌നാട്ടിലെ ഗൂഡല്ലൂർ ജില്ലയിൽ കനത്ത മഴയുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. ചാലിയാറിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്.

നിലമ്പൂർ, ഏറനാട്, കൊണ്ടോട്ടി താലൂക്കുകളിലെ ചാലിയാറിൻ്റെ തീരത്തുള്ള വില്ലേജുകളിൽ ജാഗ്രത പുലർത്തേണ്ടതാണ്.