നവരാത്രി ആഘോഷത്തോടനുബന്ധിച്ച് തപസ്യ കലാസാഹിത്യവേദി കവിതാലാപനം കാവ്യാർച്ചന നടത്തി

തിരൂർ: തപസ്യ കലാസാഹിത്യവേദി തിരൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നവരാത്രി ആഘോഷത്തോടനുബന്ധിച്ച് കവിതാലാപനം കാവ്യാർച്ചന നടത്തി.

പ്രശസ്ത നർത്തകി കുമാരി. കൃഷ്ണദിനേശ് ഉൽഘാടനം ചെയ്തു. ശ്രീ. സർവ്വം തിരൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ ശബരിമല മേൽശാന്തി ബ്രഹ്മശ്രീ. അരീക്കര സുധീർ നമ്പൂതിരി നവരാത്രി പ്രഭാഷണം നടത്തി. ശ്രീ. അനിൽ മഠത്തിൽ സ്വാഗതവും, ശ്രീ.കൃഷ്ണകുമാർ പുല്ലൂരാൻ, ശ്രീ.രാജേന്ദ്രൻ, രതീ അരുൺ, സന്ധ്യവാസു തുടങ്ങിയവർ ആശംസ പ്രസംഗം നടത്തിയ ചടങ്ങിന് ശ്രീ. ധനബാലൻ നന്ദിയും പറഞ്ഞു.