നീതി പുലരാതെ ഹഥ്‌റാസ്; കാംപസ് ഫ്രണ്ട് ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു.

മലപ്പുറം: ഹഥ്‌റാസ് കലാപ ആരോപണ കേസിൽ ഉൾപ്പെടുത്തി ജയിലിലടച്ച കാംപസ് ഫ്രണ്ട് നേതാക്കളുടെ അന്യായ തടവ് ഒരു വർഷം പിന്നിടുന്ന സാഹചര്യത്തിൽ ഒക്ടോബർ 23 ന് നടക്കുന്ന രാജ്ഭവൻ മാർച്ചിന് മുന്നോടിയായി മലപ്പുറം കുന്നുമ്മലിൽ വിദ്യാർത്ഥി റാലിയും ഐക്യദാർഢ്യ സംഗമവും സംഘടിപ്പിച്ചു. കാംപസ് ഫ്രണ്ട് മലപ്പുറം സെൻട്രൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി പോപുലർ ഫ്രണ്ട് ദേശീയ സെക്രട്ടറി നാസറുദ്ദീൻ എളമരം ഉദ്ഘാടനം ചെയ്തു. കാംപസ് ഫ്രണ്ട് മലപ്പുറം സെൻട്രൽ ജില്ലാ സെക്രട്ടറി തമീം ബിൻ ബക്കർ അധ്യക്ഷത വഹിച്ച പരിപാടിയിൽ കാംപസ് ഫ്രണ്ട് സംസ്ഥാന സമിതി അംഗം മുജീബ് റഹ്‌മാൻ മുഖ്യ പ്രഭാഷണം നിർവഹിച്ചു.

എസ്.ഐ.ഒ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഷിബിൻ റഹ്‌മാൻ, എൻ.സി.എച്ച്.ആർ.ഒ സംസ്ഥാന സമിതി അംഗം കെ.പി.ഒ റഹ്‌മത്തുള്ള, പോപുലർ ഫ്രണ്ട് മലപ്പുറം ഡിവിഷൻ സെക്രട്ടറി സിദ്ധീഖ്, എസ്ഡിപിഐ മലപ്പുറം മണ്ഡലം വൈസ് പ്രസിഡന്റ്‌ ഇർഷാദ് മൊറയൂർ, നാഷണൽ വിമൺസ് ഫ്രണ്ട് ജില്ലാ കൗൺസിൽ അംഗം ജസീല ജബിൻ എന്നിവർ ഐക്യദാർഢ്യം അറിയിച്ച് സംസാരിച്ചു. കാംപസ് ഫ്രണ്ട് ജില്ലാ കൗൺസിൽ അംഗം ഹന നന്ദിയറിച്ച് സംസാരിച്ചു.

ജില്ലാ ട്രഷറർ യൂനുസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഹസനുൽ ബന്ന, തസ്നീം, ജില്ലാ കൗൺസിൽ അംഗങ്ങളായ നിസാം, നാജിദ്, ഷമീം, റാഫി, സന, മുഷ്‌രിഫ എന്നിവർ നേതൃത്വം നൽകി.