കുറ്റിപ്പുറം പാലത്തിൽ നിന്നും ഒരാൾ ഭാരതപുഴയിലേക്ക് ചാടി
കുറ്റിപ്പുറം: മിനി പമ്പ ഭാഗത്ത് ഭാരതപുഴയിലേക്ക് പാലത്തിൽ നിന്നും ഒരാൾ ചാടി . ഇന്നലെ രാത്രി എട്ട് മണിക്ക് അജ്ഞാതൻ പുഴയിലേക്ക് ചാടുന്നത് മിനി പമ്പയിൽ ഡ്യൂട്ടിയിലുള്ള ലൈഫ് ഗാർഡ് കണ്ടത് .

മഴയും ശക്തമായ ഒഴുക്കും രാത്രിയും ആയതിനാൽ പൂർണ്ണതോതിലുള്ള തിരച്ചിൽ നടത്താൻ കഴിഞ്ഞിട്ടില്ല. ഇന്ന് രാവിലെ അഗ്നിശമന സേനയും പോലീസും ലൈഫ് ഗാർഡുകളും നാട്ടുക്കാരായ രക്ഷാപ്രവർത്തകരും ചേർന്ന് തിരച്ചിൽ ആരംഭിക്കും.