മാധ്യമങ്ങൾ കാണിക്കുന്നത് മര്യാദകേട്; പിവി അന്‍വറിന് മറുപടി കൊടുക്കേണ്ട കാര്യമില്ല: വിഡി സതീശൻ
മലപ്പുറം : പാർട്ടി പുനസംഘടനയിൽ മാധ്യമങ്ങൾ കാണിക്കുന്നത് മര്യാദകേടാണന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാജിക്ക് മുന്നെ തന്നെ ഒരു നേതാവ് രാജി വെച്ചേക്കും എന്ന തരത്തിൽ വാർത്തകൾ നൽകുന്നത് അംഗീകരിക്കാൻ ആവില്ല. ദേശീയ പാർട്ടിയായ കോൺഗ്രസിന് പുനസംഘടനയിൽ കൃത്യമായ നിലപാടുണ്ട്.

തനിക്കതിരെ മുതിർന്ന നേതാക്കളാരെങ്കിലും ആക്ഷേപം ഉന്നയിച്ചാൽ മറുപടി നൽകാം,അല്ലാതെ പിവി അൻവർ മറുപടി പറയാൻ മാത്രമുള്ള വലിയ ആളായിട്ടില്ല എന്നും പ്രതിപക്ഷ നേതാവ് മലപ്പുറത്ത് പറഞ്ഞു