കുറ്റിപ്പുറം പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ അജ്ഞാതനായി തിരച്ചില്‍ തുടരുന്നു


കുറ്റിപ്പുറം: അഗ്നി ശമന സേനയുടെയും ലൈഫ് ഗാര്‍ഡിന്‍റെയും പോലിസിന്‍റെയും നേതൃത്വത്തിലാണ് തിരച്ചില്‍ പുരോഗമിക്കുന്നത്.ഭാരത പുഴയില്‍ മിനി പമ്പഭാഗത്തു നിന്നും ചാടിയയാള്‍ക്കുവേണ്ടിയുള്ള തെരച്ചിലാണ്  തുടരുന്നത്.ശനിയാഴ്ച്ച രാത്രിയാണ് മിനി പമ്ബയുടെ ഭാഗത്ത് ഭാരതപ്പുഴയിലേക്ക് ഒരാള്‍ ചാടുന്നത് ലൈഫ് ഗാര്‍ഡ് കണ്ടത്.ചാടിയ ആളെക്കുറിച്ച് വ്യക്തമായ വിവരം ലഭ്യമായിട്ടില്ല.

രാത്രി തിരച്ചില്‍ തുടങ്ങിയെങ്കിലും മഴയും ഒഴുക്കും കൂടുതലായിരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം നടത്താനായില്ല.തുടര്‍ന്ന് ഞായറാഴ്ച്ച രാവിലെ അഗ്നി ശമന സേനയും ലൈഫ് ഗാര്‍ഡും പോലിസും ചേര്‍ന്ന് വീണ്ടും തിരച്ചില്‍ ആരംഭിക്കുകയായിരുന്നു.കുറ്റിപ്പുറം, നടുവട്ടം ചെമ്പിക്കല്‍, എന്നിവിടങ്ങളിലാണ് തെരച്ചില്‍ തുടരുന്നത്.