ലഹരി വിരുദ്ധ ബോധവൽക്കരണ സൈക്കിൾ റാലി നടത്തി

തിരൂർ: എക്സൈസ് സർക്കിൾ ഓഫീസും തിരൂർ റെസിഡൻസ് അസോസിയേഷൻ അപെക്സ് കൗൺസിലും സംയുക്തമായി ലഹരി വിരുദ്ധ ബോധവൽക്കരണ സൈക്കിൾ റാലി നടത്തി.

തുഞ്ചൻപറമ്പിൽ നിന്നും എക്സൈസ് ഇൻസ്പെക്ടർ സജിത ഫ്ലാഗ് ഓഫ് ചെയ്തു. റെസിസൻ അസോസിയേഷൻ പ്രസിഡണ്ട് ഉള്ളാട്ടിൽ രവീന്ദ്രൻ , പ്രിവന്റീവ് ഓഫീസർ ടി. യൂസുഫലി എന്നിവർ സംസാരിച്ചു. സൈക്കിൾ റാലി സ്റ്റേഡിയം പരിസരത്ത് സമാപിച്ചു .
