കിണറ്റിൽ വീണ ആടിനെ രക്ഷപ്പെടുത്തി.


മലപ്പുറം: കിണറ്റിൽ വീണ ആടിന് രക്ഷകരായി മലപ്പുറം ഫയർഫോഴ്‌സ്.കുറുവ പഞ്ചായത്തിൽ മീനാർ കുഴി കുന്നത്തൊടിയിൽ അവറാൻ കുട്ടിയുടെ ആടാണ് അബദ്ധവശാൽ കിണറ്റിൽ വീണത്. 50 അടിയോളം ആഴവും 10 അടിയിലേറെ വെള്ളവുമുള്ള കിണറ്റിൽ ഉച്ചയ്ക്ക് 12 മണിയോടെയാണ് ആട് വീണത്.


സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ G. സുനിൽ കുമാർ, ഫയർ ആൻറ് റെസ്ക്യൂ ഓഫീസർമാരായ A.S.പ്രദീപ്,K.M. മുജീബ്, സലീം കണ്ണൂക്കാരൻ, ഹോം ഗാർഡ് T.സുബ്രഹ്മണ്യൻ എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.