Fincat

രാജ്യത്ത് കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടാത്തത് ആശങ്കാജനകം: ഡോ. ജി. വി. ഹരി

കോട്ടക്കൽ: കുട്ടികളുടെ അവകാശങ്ങൾ ഹനിക്കപ്പടുന്ന വർത്തമാനകാലത്ത് അത് സംരക്ഷിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ആവശ്യമായ പ്രവർത്തന പദ്ധതികൾ നടപ്പിലാക്കാത്തത് അപലപനീയമാണെന്ന് ജവഹർ ബാൽ മഞ്ച് ദേശീയ ചെയർമാൻ ഡോ. ജി. വി. ഹരി പ്രസ്താവിച്ചു.
സമകാലിക സാഹചര്യത്തിൽ കുട്ടികൾക്ക് കൂടുതൽ പ്രാധാന്യം കൊടുക്കേണ്ടതുണ്ട്. കോവിഡ് മഹാമാരിയെത്തുടർന്ന് വീടുകളിൽ ഒതുങ്ങിക്കഴിഞ്ഞ കുട്ടികൾക്ക് സ്കൂളുകൾ തുറക്കുന്നതോടെ കൗൺസലിങ്ങ് പരിപാടികൾ സ്കൂളുകളിൽ നടപ്പിലാക്കുന്നതിന് സർക്കാർ നേതൃത്വത്തിൽ പദ്ധതികൾ ആവിഷ്ക്കരിക്കണം.
കോവിഡിനെത്തുടർന്ന് സ്കൂളുകൾ അടഞ്ഞുകിടന്ന സമയത്ത് കേരളത്തിൽ അറുപതോളം കുട്ടികൾ ആത്മഹത്യ ചെയ്ത സംഭവം ആശങ്കാജനകമാണെന്നും ജി.വി. ഹരി അഭിപ്രായപ്പെട്ടു.

1 st paragraph

ജവഹർ ബാൽ മഞ്ച് മലപ്പുറം ജില്ലാ നേതൃത്വ കൺവെൻഷൻ എടരിക്കോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ ചെയർമാൻ ഫിറോസ് ഖാൻ അണ്ണക്കമ്പാട് ആധ്യക്ഷത വഹിച്ചു

2nd paragraph

സംസ്ഥാന വൈസ് ചെയർമാൻമാരായ ഇ എം ജയപ്രകാശ് , ആനന്ദ് കണ്ണശ്ശ, സംസ്ഥാന കോ ഓർഡിനേറ്റർ കെ.എം.ഗിരിജ, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് പി. ഷഹർബാൻ, ജില്ലാ വൈസ് ചെയർമാൻമാരായ നാസർ കെ തെന്നല, സലീഖ് മോങ്ങം, ജില്ലാ കോ-ഓർഡിനേറ്റർമാരായ അലിമോൻ തടത്തിൽ, മുളക്കൽ മുഹമ്മദലി, കണ്ണൻ നമ്പ്യാർ, ആർ.പ്രസന്നകുമാരി, കെ. എസ് അനീഷ്, ദേശീയ ഫെസിലിറ്റേറ്റർമാരായ പി.ടി. വൈശാഖ്, എം.ജി. ദീക്ഷിത്, എടരിക്കോട് ബ്ലോക്ക് ചെയർമാൻ സലാം തെന്നല എന്നിവർ പ്രസംഗിച്ചു. ദേശീയ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ജി.വി. ഹരിക്ക് ജില്ലാ കമ്മിറ്റി നൽകിയ സ്വീകരണത്തിൽ കെ.എം. ഗിരിജ ഉപഹാര സമർപ്പണം നടത്തി.
ബ്ലോക്ക് മണ്ഡലം ചെയർമാൻമാർ ജി.വി.ഹരിയെ ഷാൾ അണിയിച്ച് സ്വീകരിച്ചു.