കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുളള തിരച്ചില്‍ ഇന്നും തുടരും

മലപ്പുറം: പൊന്നാനിയിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കു വേണ്ടിയുളള തിരച്ചിൽ ഇന്നും തുടരും. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഫൈബർ വള്ളം മറിഞ്ഞ് മത്സ്യബന്ധനത്തിനുപോയ മൂന്ന് പേരെ കാണാതായത്. ഇന്നലെ നടത്തിയ തിരച്ചിലിൽ ബേപ്പൂർ സ്വദേശി കെ പി സിദ്ദിഖിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു.

റഫ്കാന എന്ന ഫൈബർ വള്ളമാണ് മറിഞ്ഞത്. വള്ളത്തിൽ നാല് പേരായിരുന്നു ഉണ്ടായിരുന്നത്. ബോട്ട് മറിഞ്ഞതോടെ നീന്തി രക്ഷപ്പെടാൻ ശ്രമിച്ച ഹംസക്കുട്ടി എന്നയാളെ മറ്റൊരു മത്സ്യബന്ധന ബോട്ടിലുള്ളവർ രക്ഷപ്പെടുത്തിയിരുന്നു.കാണാതായ പൊന്നാനി സ്വദേശി ബീരാന്റെ ഉടമസ്ഥതയിലുള്ളതാണ് വള്ളം.