സംസ്ഥാന നെറ്റ്‌ബോള്‍ ശില്‍പ്പശാലക്ക് തുടക്കം


 മലപ്പുറം: സംസ്ഥാന നെറ്റ് ബോള്‍ അസോസിയേഷനും മലപ്പുറം ജില്ല നെറ്റ് ബോള്‍ അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന സംസ്ഥാന നെറ്റ്‌ബോള്‍ ശില്പശാല കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫിസിക്കല്‍ എഡ്യൂക്കേഷന്‍  സെന്ററില്‍  ആരംഭിച്ചു.50 ഓളം ഓഫീഷ്യല്‍സ് പങ്കെടുക്കുന്ന നെറ്റ്‌ബോള്‍ ശില്പശാല കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കായിക മേധാവി ഡോ.വി പി സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന നെറ്റ് ബോള്‍ അസോസിയേഷനും മലപ്പുറം ജില്ല നെറ്റ് ബോള്‍ അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന സംസ്ഥാന നെറ്റ്‌ബോള്‍ ശില്പശാല കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കായിക മേധാവി ഡോ.വി പി സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്യുന്നു

ചടങ്ങില്‍ കായിക വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ദിനു എം ആര്‍ അധ്യക്ഷതവഹിച്ചു നെറ്റ് ബോള്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി എസ് നജ്മുദ്ദീന്‍ മുഖ്യപ്രഭാഷണം നടത്തി സംസ്ഥാന ജോയിന്‍ സെക്രട്ടറി ശശിധരന്‍നായര്‍ സംസ്ഥാന ട്രഷറര്‍ യു പി സാബിര്‍ എന്നിവര്‍ സംസാരിച്ചു മലപ്പുറം ജില്ല നെറ്റ് ബോള്‍ അസോസിയേഷന്‍ സെക്രട്ടറി ജലാല്‍ താപ്പി സ്വാഗതവും ട്രഷറര്‍  രാജേഷ് പി കെ നന്ദിയും പറഞ്ഞു.