സി എസ് ബി ബാങ്കിലെ തൃ ദിന സമരം ആരംഭിച്ചു
തിരൂർ: 11-ആം ഉഭയകക്ഷി കരാർ നടപ്പാക്കുക, താല്കാലിക കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, അന്യായമായ ശിക്ഷാ നടപടികൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് CSB ബാങ്കിലെ ടെയ്ഡ് യൂണിയൻ ഐക്യ വേദിയുടെ നേതൃത്വത്തിൽ ആരംഭിച്ച പണിമുടക്ക് സമരം പൂർണ്ണം .

തിരൂർ സി.എസ് ബി ബാങ്കിന് മുന്നിൽ നടന്ന സമരം വി.പി.ഉണ്ണികൃഷ്ണൻ (ബെഫി ) ഉദ്ഘാടനം ചെയ്തു.VKTF (CITU) ഏരിയാ സെക്രട്ടറി അക്ബർ കാനാത്ത് അധ്യക്ഷനായി. ജയകൃഷ്ണൻ (AIBEA) സ്വാഗതവും , ബാലു (AKBRF) നന്ദിയും പറഞ്ഞു.

മംഗലം CSB ശാഖക്ക് മുന്നിൽ നടന്ന സമരം CITU ഏരിയാ സെക്രട്ടറി പ്രസാദ് ഉദ്ഘാടനം ചെയ്തു.