സി എസ് ബി ബാങ്ക് പണിമുടക്ക് ജില്ലയില്‍ പൂര്‍ണ്ണം.
മലപ്പുറം : പൂര്‍ണ്ണമായും വിദേശ കമ്പനിയുടെ നിയന്ത്രണത്തിലുളള തൃശൂര്‍ ആസ്ഥാനമായ സി എസ് ബി ബാങ്കിന്റെ തൊഴിലാളി ദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് മുഴുവന്‍ സ്ഥിരം ജീവനക്കാരും ഓഫീസര്‍മാരും ത്രിദിന പണിമുടക്കം ആരംഭിച്ചു. ജില്ലയിലെ 21 ശാഖകളിലും പണിമുടക്കം പൂര്‍ണ്ണമായിരുന്നു.താല്‍ക്കാലിക ജീവനക്കാരെ ഉപയോഗിച്ച് ചില ശാഖകള്‍ പോലീസ് സഹായത്തോടെ തുറന്ന് പ്രവര്‍ത്തിപ്പിക്കാനുള്ള
നീക്കം, സമര സഹായസമിതി പ്രവര്‍ത്തകര്‍ തടഞ്ഞത്.സംഘര്‍ഷത്തിനിടയാക്കി. മലപ്പുറം, കോട്ടക്കല്‍, പുത്തനത്താണി, ചുങ്കത്തറ, എടവണ്ണ എന്നിവിടങ്ങളില്‍ സമരസമിതി നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയാണ് ശാഖകള്‍ തുറന്നത്.

മലപ്പുറം ശാഖക്ക് മുമ്പില്‍ സമര സഹായസമിതി നടത്തിയ ധര്‍ണ്ണ സി പി എം ജില്ലാ സെക്രട്ടേറിയറ്റംഗം വി പി അനില്‍ ഉല്‍ഘാടനം ചെയ്തു. യു എഫ് ബി യു ജില്ലാ കണ്‍വീനര്‍ എ അഹമ്മദ് അധ്യക്ഷനായിരുന്നു. കെസുന്ദരരാജന്‍ (കര്‍ഷക സംഘം) കെ പിഫൈസല്‍ (മോട്ടോര്‍ തൊഴിലാളി യൂണിയന്‍ സിഐടിയു) പ്രദീപ് കുമാര്‍ (എഐടിയുസി) എ കെ വേലായുധന്‍, ഇ.വി.ചിത്രന്‍ (എന്‍ ജി ഒ യൂണിയന്‍ ജില്ലാ ജോ.. സെക്രട്ടരി ) ടി.സോമന്‍, അഡ്വ.ശിവരാമന്‍ നായര്‍ ,
കെ ചന്ദ്രന്‍, സി എച്ച് ഉമ്മര്‍, രവീന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ബെഫി ജില്ലാ സെക്രട്ടരി ജി കണ്ണന്‍ സ്വാഗതവും, എ ഐ ബി ഇ എ ജില്ലാ പ്രസിഡന്റ് ബികെ പ്രദീപ് നന്ദിയും പറഞ്ഞു.
പ