പെരിന്തൽമണ്ണ താഴെക്കോട് ഉരുൾപൊട്ടി

മലപ്പുറം: പെരിന്തൽമണ്ണ സ്റ്റേഷൻ പരിധിയിൽ താഴെക്കോട് പഞ്ചായത്തിൽ അരക്കുപറമ്പ് മാട്ടറക്കൽ എന്ന സ്ഥലത്ത് മുക്കില പറമ്പിൻ്റെ മുകളിലുള്ള മലങ്കട മലയും, ബിടാവുമലയും ചെറിയ രീതിയിൽ ഉരുൾപൊട്ടിയിട്ടുണ്ട്. ആളപായമൊന്നുമല്ല. കല്ലും മണ്ണും വെള്ളവും മുകളിൽ നിന്നും നല്ല പോല വന്നിട്ടുണ്ട്. മഴ പെയ്യുന്നുണ്ട്. ആ ഭാഗത്ത് കറൻ്റ് ഇല്ല,60 ഓളം കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്. ക്യാമ്പുകൾ ഒന്നും തുടങ്ങിയിട്ടില്ല.

2019 ൽ ബിടാവുമല ഉരുൾപൊട്ടിയിരുന്നു. മേൽ കാലയഇവിൽ മാട്ടറ എ യു പി സ്കൂൾ,, മലങ്കട മദ്രസ, വെള്ളപ്പാറ St ജോർജ് ക്രിസ്ത്യൻപള്ളി എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പ് ഉണ്ടായിരുന്നു.