ഹജ് അനുമതി രണ്ട് ഡോസ് വാക്‌സീൻ സ്വീകരിച്ചവർക്ക്
ന്യൂഡൽഹി: ഹജ് തീർത്ഥാടനത്തിനുള്ള നടപടികൾ അടുത്തമാസം ആരംഭിക്കുമെന്ന് കേന്ദ്രസർക്കാർ. നടപടികൾ പൂർണമായി ഡിജിറ്റലാക്കുമെന്ന് ന്യൂനപക്ഷകാര്യമന്ത്രാലയം വ്യക്തമാക്കി.

രണ്ട് ഡോസ് വാക്‌സീൻ സ്വീകരിച്ചവർക്കാകും അനുമതി നൽകുക. ഇന്ത്യയുടെയും സൗദിയുടെയും നിർദേശങ്ങൾ ഉൾപെടുത്തി തീർത്ഥാടനമാർഗരേഖ തയാറാക്കും കോവിഡ് മൂലം വിദേശതീർത്ഥാടകർക്ക് സൗദി അനുമതി നൽകിയിരുന്നില്ല.