സി എസ് ബി ബാങ്ക് സമരത്തിന് പിന്തുണ: ഐക്യദാർഢ്യ ബാങ്ക് പണിമുടക്ക് ജില്ലയിലും പൂർണ്ണം

മലപ്പുറം: വിവിധ ആവശ്യങ്ങളുന്നയിച്ച് സി എസ് ബി ബാങ്കിലെ ജീവനക്കാർ നടത്തിവരുന്ന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌, ബാങ്ക് യൂണിയൻ ഐക്യവേദിയുടെ നേതൃത്വത്തിൽ ഇതര ബാങ്ക് ജീവനക്കാരും ഓഫീസർമാരും ഇന്ന് സംസ്ഥാന വ്യാപകമായി സൂചനാ പണിമുടക്കം നടത്തി. മലപ്പുറം ജില്ലയിൽ, ഗ്രാമീണ ബാങ്കും, ജില്ലാ സഹകരണ ബാങ്കും ഉൾപ്പെടെ മുഴുവൻ കൊമേഴ്സ്യൽ ബാങ്കുകളിലും പണിമുടക്ക് പൂർണ്ണമായിരുന്നു.  ഒരു വിഭാഗം ഓഫീസർമാർ സമരത്തിൽ നിന്ന് വിട്ടു നിന്നിട്ടും, ജീവനക്കാർ എത്താതിരുന്നത് മൂലം കാനറാ ബാങ്ക് ശാഖകളിലും ഇടപാടുകളൊന്നും നടന്നില്ല.ജനകീയ ബാങ്കിംഗ് നിലനിർത്തണമെന്നും, വിദേശ മാനേജ്മെൻ്റ് നടത്തുന്ന ദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട്   സി എസ് ബി ബാങ്ക് ജീവനക്കാർ നടത്തിവരുന്ന ത്രിദിന പണിമുടക്കിൻ്റെ മൂന്നാം ദിവസമായ ഇന്നും പണിമുടക്ക് പൂർണ്ണമായിരുന്നു.

സി എസ് ബി ബാങ്ക് പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പണിമുടക്കിയ ഇതര ബാങ്ക് ജീവനക്കാർ മലപ്പുറത്ത് നടത്തിയ ധർണ്ണ ,അഡ്വ: അജിത് കൊളാടി ഉൽഘാടനം ചെയ്യുന്നു

സമര സഹായസമിതി പ്രവർത്തകരുടെ ഉപരോധം മൂലം ജില്ലയിലെ 21 ശാഖകളും അടഞ്ഞുകിടന്നു. എല്ലാ ശാഖകൾക്ക് മുമ്പിലും ധർണയും, ടൗണുകളിൽ ജാഥയും നടന്നു. മലപ്പുറം ശാഖക്ക് മുമ്പിൽ നടന്ന ധർണ്ണ അഡ്വ: അജിത് കൊളാടി ഉൽഘാടനം ചെയ്തു. ബാങ്ക് ഓഫീസേഴ്സ് കോൺഫെഡറേഷൻ ജില്ലാ പ്രസിഡൻ്റ് കെ എസ് രമേഷ് അദ്ധ്യക്ഷനായി.
അഡ്വ: കെ എൻ എ ഖാദർ, സി പി എം ജില്ലാ സെക്രട്ടേറിയറ്റംഗം വി പി അനിൽ , കെ പി ബാലകൃഷ്ണൻ, കെ.മജ്നു, എ നാസർ, ഇ.പി.ഷിബു തുടങ്ങിയവർ സംസാരിച്ചു.ബെഫി ജില്ലാ സെക്രട്ടരി ജി.കണ്ണൻ സ്വാഗതവും, സമര സഹായസമിതി ജില്ലാ ചെയർമാൻ എം എ റസാഖ് നന്ദിയും പറഞ്ഞു.യുഎഫ് ബി യു ജില്ലാ കൺവീനർ എ അഹമ്മദ്, ബിഗേഷ് ഉണ്ണിയൻ, ബികെ പ്രദീപ്, യു പി സുനിൽ, പി.അലി, കെ ഹംസ, സൈഫുള്ള, രാമദാസൻ, എ കെ വേലായുധൻ, പി കെ മിനി, ശ്രീജ തുടങ്ങിയവർ നേതൃത്വം നൽകി.