സി എസ് ബി ബാങ്ക് സമരത്തിന്റെ മൂന്നാം ദിനവും പണിമുടക്ക് പൂർണ്ണം

11-ആം ഉഭയകക്ഷി കരാർ നടപ്പാക്കുക, താല്കാലിക കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, അന്യായമായ ശിക്ഷാ നടപടികൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് CSB ബാങ്കിലെ ടെയ്ഡ് യൂണിയൻ ഐക്യ വേദിയുടെ നേതൃത്വത്തിൽ ആരംഭിച്ച പണിമുടക്കിന്റെ ഭാഗമായി തിരൂർ നഗരത്തിൽ തൊഴിലാളികൾ പ്രകടനം നടത്തി.

മംഗലം CSB ശാഖക്ക് മുന്നിൽ നടന്ന സമരം CITU ഏരിയാ സെക്രട്ടറി പ്രസാദ് ഉദ്ഘാടനം ചെയ്തു.ഷീല , ജയന്ത് , എന്നിവർ പ്രസംഗിച്ചു.

പ്രകടനത്തിന് പ്രജീഷ്, ഗംഗാധരൻ , വേലായുധൻ സി.പി., കെ.ജയകൃഷ്ണൻ , ജീവ രാജ്, റോയ് എന്നിവർ നേതൃത്വം നൽകി. തുടർന്ന് നടന്ന യോഗം ജില്ലാ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് പി.ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ഷിൻ ജിത്ത് .കെ സ്വാഗതം പറഞ്ഞു. വി.പി.ഉണ്ണികൃഷ്ണൻ അധ്യക്ഷനായിരുന്നു. ജയകൃഷ്ണൻ , അനീഷ് കുമാർ എന്നിവർ പ്രസംഗിച്ചു. ബാലസുബ്രഹ്മണ്യൻ നന്ദി പറഞ്ഞു. അധ്യക്ഷനായി.