Fincat

കോവിഡ് പോരാളികൾ രാജ്യത്തിന് മാതൃക-ഇ.ടി.മുഹമ്മദ് ബഷീർ എം.പി

തിരൂർ: രാജ്യം അതിഭീകരമായ കോവിഡ് മഹാമാരി നേരിടുമ്പോൾ ആരോഗ്യപ്രവർത്തകരും സന്നദ്ധപ്രവർത്തകരും കാഴ്ചവെച്ച മാതൃകാപരമായ പ്രവർത്തനം അഭിനന്ദനീയവും രാജ്യത്തിന് മാതൃകയുമാണെന്ന് ഇടി മുഹമ്മദ് ബഷീർ എംപി പ്രസ്താവിച്ചു.

1 st paragraph

തിരൂർ നഗരസഭ കോവിഡ് പോരാളികളെ ആദരിക്കുന്നതിനു വേണ്ടി സംഘടിപ്പിച്ച ചടങ്ങ്, ‘സ്നേഹാദരം-2021’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരൂരിലെ മുൻസിപ്പൽ കൗൺസിലേറ്റ് ഹാളിൽ വെച്ചു നടന്ന ചടങ്ങിൽ എംഎൽഎ ശ്രീ കുറുക്കോളി മൊയ്തീൻ അധ്യക്ഷതവഹിച്ചു. മികച്ച പ്രവർത്തനത്തിലൂടെ ശ്രദ്ധേയമായ നഗരസഭയുടെ കീഴിലെ സി എഫ് എൽ ടി സിയിലെ കോവിഡ് പോരാളികളെ ചടങ്ങിൽ ആദരിച്ചു. ജില്ലാ- സംസ്ഥാനതലത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച തിരൂർ ബഡ്സ് സ്കൂളിലെ കുഞ്ഞുങ്ങളെയും ചടങ്ങിൽ ആദരിച്ചു.

2nd paragraph

മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി എപി നസീമ സ്വാഗതം ആശംസിച്ച ചടങ്ങിൽ മുൻസിപ്പൽ വൈസ് ചെയർമാൻ ശ്രീ രാമൻകുട്ടി, ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഫാത്തിമ സജ്ന, മുൻസിപ്പൽ സെക്രട്ടറി ശിവദാസ്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോക്ടർ കെ ആർ ബേബി ലക്ഷ്മി, കോവിഡ് നോഡൽ ഓഫീസർ ഡോക്ടർ ജാവേദ് അനീസ് തുടങ്ങിയവർ പ്രസംഗിച്ചു.