തിരൂർ സ്വദേശിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ
തിരൂർ: തിരൂർ കൈമലശ്ശേരി സ്വദേശിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർകൂടി അറസ്റ്റിലായി. ആലത്തിയൂർ പരപ്പേരി സ്വദേശി ആലുക്കൽ സാബിനൂൽ (38), ബി.പി അങ്ങാടി തെണ്ടത്ത് ഷറഫുദ്ദീൻ (27) എന്നിവരെയാണ് തിരൂർ എസ്.ഐ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

കേസിൽ ഉൾപ്പെട്ട മറ്റൊരു പ്രതിയെ പൊലിസ് നേരത്തെ പിടികൂടിയിരുന്നു. കഴിഞ്ഞ മാസം ഏഴിന് ആയിരുന്നു സംഭവം. കൈമലശ്ശേരി അങ്ങാടിയിൽ നിന്ന് വീട്ടിലേ ക്ക് പോകുകയായിരുന്ന മുളക്കൽ അബ്ദുൽ കബീറിനെയാണ് ആക്രമിച്ച് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. ബൈക്കിൽ എത്തിയ നാലംഗ സംഘമാണ് കബീറിനെ ആക്രമിക്കുകയായിരുന്നു.
