തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ഓക്സിജന്‍ ജനറേറ്റര്‍ പ്ലാന്റ് സ്ഥാപിച്ചു
തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പി.എം കെയേര്‍സ് പദ്ധതിയില്‍ നിര്‍മിച്ച ഓക്സിജന്‍ ജനറേറ്റര്‍ പ്ലാന്റിന്റെ ഉദ്ഘാടനം ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി നിര്‍വഹിച്ചു. ആശുപത്രില്‍ നടന്ന പരിപാടിയില്‍ കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ-ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ നസീബ അസീസ് മയ്യേരി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഫൈസല്‍ എടശ്ശേരി, മൂര്‍ക്കത്ത് ഹംസ മാസ്റ്റര്‍, ഇ. അഫ്സല്‍, വാര്‍ഡ് കൗസിലര്‍ സലാം മാസ്റ്റര്‍, ആശുപത്രി സൂപ്രണ്ട് ഡോ. കെ. ആര്‍ ബേബി ലക്ഷ്മി, ആശുപത്രി ഭരണ സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു.