മധ്യവയസ്‌കനെ താനൂരില്‍ നിന്ന് കാണാതായി

താനൂര്‍: താനൂരില്‍ കുറുക്കോളി കോയക്കുട്ടിയുടെ മകന്‍ മുഹമ്മദ് ഷെരീഫിനെ കാണാതായി. 49 വയസ്സാണ് പ്രായം. 22ാം തിയ്യതി ഉച്ചയ്ക്ക് വീട്ടില്‍ നിന്നാണ് കാണാതായത്. കുടുംബം പോലിസില്‍ പരാതി നല്‍കി. പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താനൂര്‍ പോലിസിന്റെ 9497947220, 9497980656, 0494.2547022, 9946208137 എന്നീ നമ്പറുകളിലൊന്നില്‍ അറിയിക്കണമെന്ന് പോലിസ് അറിയിച്ചു.