വെട്ടിച്ചിറയിൽ ഓടികൊണ്ടിരിക്കുന്ന മിനി ട്രക്കിന് തീപിടിച്ചു.
വെട്ടിച്ചിറ: കാടാമ്പുഴയിലേക്ക് പോയിക്കൊണ്ടിരുന്ന മിനി ട്രക്കിന് തീപിടിച്ചു വാഹനം കത്തി നശിച്ചു. പുലർച്ചെ നാലുമണിയോടെയാണ് മിനി ട്രക്കിന് തീ പിടിച്ചത്. കൽപകഞ്ചേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. അപകടസന്ദേശം ലഭിച്ചതിന്റെ ഉടൻ തന്നെ സംഭവ സ്ഥലത്തെത്തിയ തിരൂർ ഫയർ ഫോഴ്സ് എഞ്ചിൻ വേഗത്തിൽ വെള്ളം പമ്പ് ചെയ്ത് തീ അണച്ചു. മറ്റു അപകട സാധ്യത തീർത്തും ഇല്ല എന്ന് ഉറപ്പ് വരുത്തിയാണ് സേന സംഭവ സ്ഥലത്ത് നിന്നും നിലയത്തിലേക്ക് തിരിച്ചു പോന്നത്.

തിരൂർ അഗ്നി – രക്ഷാ സേന സ്റ്റേഷൻ ഓഫീസർ എം.കെ. പ്രമോദ് കുമാറിൻ്റെ നേതൃത്വത്തിൽ സീനിയർ ഫയർ & റസ്ക്യൂ ഓഫീസർ രമേഷ് ബാബു, ഫയർ & റസ്ക്യൂ ഓഫീസർമാരായ രഘുരാജ്.വി .സി , നിയാസ്, പ്രവീൺ. കെ, അമൽ, അനൂപ്, ജിഷ്ണു, രമേഷ്, ഫയർ & റസ്ക്യൂ ഓഫീസർ ഡ്രൈവർമാരായ സുരേഷ് മേലേടത്ത്, നൗഫൽ, ഹോം ഗാർഡായ, ഗോപി, സിവിൽ ഡിഫെൻസ് അംഗങ്ങൾ എന്നിവർ രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായി.