പരാതി നല്‍കൂ, പരിഹരിക്കാന്‍ ശ്രമിക്കാം – ജോയിന്റ് കൗണ്‍സില്‍


മലപ്പുറം : സര്‍വീസ് സംഘടനാ രംഗത്ത് വേറിട്ട ശബ്ദമുയര്‍ത്തി ജോയിന്റ് കൗണ്‍സില് സംസ്ഥാനത്തുടനീളം  പരിപാടികള്‍ സംഘടിപ്പിക്കുന്നു. അഴിമതി രഹിതവും കാര്യക്ഷമവുമായ സിവില്‍ സര്‍വീസ് എന്ന മുദ്രാവാക്യമുയര്‍ത്തി 127 മേഖല കമ്മിറ്റികളിലും ധ്വനി എന്ന പേരില്‍ പരാതിപ്പെട്ട് സ്ഥാപിച്ചുകൊണ്ടാണ് ക്യാമ്പയിന്‍ ആരംഭിച്ചത്. മലപ്പുറം ജില്ലയിലെ ഏഴ് താലൂക്ക് ആസ്ഥാനങ്ങളിലും കലക്ട്രേറ്റിലും പരാതിപ്പെട്ടി സ്ഥാപിക്കുകയും ചെയ്തു.  പൊതുജനങ്ങള്‍ക്ക് നിയമത്തിന്റെ അജ്ഞതമൂലം ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും കടുത്ത കാലതാമസം വരുകയും ചെയ്യുന്നുണ്ട്. അത്തരം പരാതികള്‍ ആര്‍ക്കെങ്കിലുമുണ്ടെങ്കില്‍ അതിനെക്കുറിച്ച് വിശദമായി പരാതിപ്പെട്ടിയില്‍ എഴുതി നിക്ഷേപിക്കാന്‍ അവസരമുണ്ട്. അത്തരം പരാതികള്‍ കഴിയുന്നത്ര വേഗത്തില്‍ പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം.

ജോയിന്റ് കൗണ്‍സില്‍ ക്യാമ്പയിന്‍ മലപ്പുറത്ത് ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എച്ച് വിന്‍സെന്റ് ഉദ്ഘാടനം ചെയ്യുന്നു


മലപ്പുറത്ത് ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എച്ച് വിന്‍സെന്റ് ഉദ്ഘാടനം ചെയ്തു. ജനങ്ങളാണ് ജീവനക്കാരുടെ യജമാന്മാര്‍ എന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി കെ സി സുരേഷ് ബാബു പറഞ്ഞു.ജില്ലാ പ്രസിഡന്റ് പി. ഷാനവാസ് സംസാരിച്ചു. പെരിന്തല്‍മണ്ണയില്‍ സംസ്ഥാന കമ്മിറ്റി അംഗം എം രാകേഷ് മോഹന്‍, തിരൂര്‍ എന്‍ പി സലീം, നിലമ്പൂരില്‍ എ പി കുഞ്ഞാലിക്കുട്ടി, കൊണ്ടോട്ടിയില്‍ ടി സീമ, തിരൂരങ്ങാടിയില്‍ എന്‍ പി രാധാകൃഷ്ണന്‍, പൊന്നാനിയില്‍ സുജിത് എസ് എന്നിവര്‍ ഉദ്ഘാടനം ചെയ്തു.