രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചെന്നൈ: തമിഴ് സൂപ്പർ താരം രജനീകാന്തിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകുന്നേരം നാലരയോടെയാണ് അദ്ദേഹത്തെ ചെന്നൈ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പതിവ് പരിശോധനകൾക്കായാണ് 70കാരനായ താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ ടീം അറിയിക്കുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും രജനീകാന്തിന്റെ പബ്ലിസിറ്റ് റിയാസ്.കെ. അഹമ്മദ് അറിയിച്ചു.

ആശുപത്രിയിൽ നിന്നുള്ള വാർത്താക്കുറിപ്പ് ഇതുവരെ പുറത്തുവന്നിട്ടില്ല.