Fincat

ആര്യൻ ഖാൻ ഇന്ന് ജയിൽ മോചിതനാകില്ല, ജാമ്യം നിന്നത് ഷാരൂഖിന്റെ സുഹൃത്തും നടിയുമായ ജൂഹി ചൗള

മുംബയ്: മയക്കുമരുന്ന് കേസിൽ ജാമ്യം ലഭിച്ച ആര്യൻ ഖാൻ ഇന്നും ജയിൽ മോചിതനാകില്ലെന്ന് റിപ്പോർട്ട്. . ഇന്ന് വൈകിട്ട് തന്നെ ആര്യൻ ജയിൽ മോചിതനാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും നടപടിക്രമങ്ങൾ വൈകുന്നതിനെ തുടർന്ന് നാളെയായിരിക്കും മോചനം.

1 st paragraph

അതേസമയം നടി ജൂഹി ചൗളയാണ് ആര്യൻ ഖാന് ജാമ്യം നിൽക്കുന്നത്. കോടതിയിൽ ഒരു ലക്ഷത്തിന്റെ ജാമ്യം ഒപ്പിട്ട് നൽകാൻ ജൂഹി ചൗള ഇന്ന് എത്തിയിരുന്നു. നിരവധി ച്ത്രങ്ങളിൽ ഷാരൂഖ് ഖാന്റെ ഹിറ്റ് ജോഡിയായ ജൂഹി ചൗള താരത്തിന്റെ അടുത്ത സുഹൃത്ത് കൂടിയാണ്.

2nd paragraph

ആഡംബരക്കപ്പലിലെ ലഹരിപാർട്ടിക്കേസിൽ ആര്യൻ ഖാന് 25 ദിവസത്തിന് ശേഷമാണ് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേസ് പരിഗണിച്ച ജസ്റ്റിസ് എൻ.ഡബ്ളിയൂ സാംബ്രെയാണ് ജാമ്യം അനുവദിച്ചത്. ഒക്ടോബർ മൂന്നാം തീയതിയാണ് ആഡംബര കപ്പലിലെ ലഹരിപാർട്ടി കേസിൽ ആര്യൻഖാന്റെയും മറ്റ് രണ്ടുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതികൾക്ക് ജാമ്യം നൽകിയാൽ തെളിവ് നശിപ്പിക്കാൻ സാദ്ധ്യതയുണ്ടെന്ന് എൻ.സി.ബി കോടതിയിൽ പറഞ്ഞിരുന്നു. അതിനാൽ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്.