പോപുലര്‍ ഫ്രണ്ട് ചെയര്‍മാന്റെ സഹോദരന്‍ അബ്ദുല്‍ വഹാബ് നിര്യാതനായി

മലപ്പുറം: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഒ എം എ സലാമിന്റെ ജ്യേഷ്ഠനും മഞ്ചേരി- പട്ടര്‍കുളം സ്വദേശിയുമായ ഒ എം എ അബ്ദുല്‍ വഹാബ് (64) നിര്യാതനായി. മഞ്ചേരിയില്‍ പരേതനായ ഖാസി ഓവുങ്ങല്‍ അബ്ദുറഹ്മാന്‍ മുസ്ല്യാരുടെ മകനും പരേതനായ ഖാസി ഓവുങ്ങല്‍ മുഹമ്മദ് കുട്ടി മുസ്ല്യാരുടെ സഹോദരനുമാണ്.

മഞ്ചേരിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ‘സിറാജ് ‘ ദിനപത്രം റിപോര്‍ട്ടറും എസ്വൈഎസ് സാന്ത്വന സദനം എക്സിക്യൂട്ടീവ് മെംബറുമായിരുന്നു. ഭാര്യമാര്‍: റസിയ, പരേതയായ ഖദീജ. മക്കള്‍: മറിയം തനൂജ, അസീമുഷാന്‍ ലത്തീഫി, നസീഫ്, ത്വാഹിര്‍ അഫ്സാന്‍ (ജിദ്ദ), ത്വയ്യിബ്, സ്വഫ്വാന്‍, സുബൈര്‍ അമീന്‍, താജുന്നിസ, തമന്ന, തന്‍വീര്‍ യാസീന്‍.

മരുമക്കള്‍: സിയാഉല്‍ ഹഖ് പാപ്പിനിപ്പാറ, ഷാജഹാന്‍ കൊണ്ടോട്ടി, മുസമ്മില്‍ പട്ടര്‍കുളം, നുസ്രത്ത് വാക്കേത്തൊടി, ലുബ്ന കിടങ്ങഴി, ഷഹ്ല കാവനൂര്‍, ഫെബിന ഷെറിന്‍ കൂട്ടാവില്‍, ഫാത്തിമ സഹ്ല മേലാക്കം, ഖദീജ നസ്റീന്‍ തോട്ടക്കാട്. മയ്യിത്ത് നമസ്കാരം അസര്‍ നമസ്കാരത്തിന് ശേഷം വൈകീട്ട് നാല് മണിക്ക് മഞ്ചേരി സെന്‍ട്രല്‍ ജുമാ മസ്ജിദില്‍.