മന്ത്രി സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു

പത്തനംതിട്ട: ക്ഷീര വികസന മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു. ഇന്ന് രാവിലെ തിരുവല്ല ചിലങ്ക ജംഗ്ഷന് സമീപത്തു വെച്ചായിരുന്നു അപകടം.

കെഎസ്ആർടിസി ബസ്സിൽ ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ചപ്പോൾ മതിലിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. കാർ മതിലിൽ ഇടിച്ചാണ് അപകടമുണ്ടായത്.