സെഫ് ജില്ലാതല ഉദ്ഘാടനവും സെക്ഷൻ കമ്മിറ്റി രൂപികരണവും മന്ത്രി.വി അബ്ദുറഹിമാൻ ഉദ്ഘാടനം നിർവ്വഹിച്ചു
തിരൂർ: കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ സെഫ് (കൺസ്യൂമർ എംപ്ലോയീസ് ഫ്രണ്ട്ഷിപ്പ്) മലപ്പുറം ജില്ലാതല ഉദ്ഘാടനവും തിരൂർ സെക്ഷൻ കമ്മറ്റി രൂപീകരണവും നടന്നു. കുടിവെള്ള വിതരണം കാര്യക്ഷമമാക്കാനും ജലവിതരണം ജനകീയമാക്കുന്നതിനും വേണ്ടിയാണ് സെഫ്. താനാളൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ താനാളൂർ ഗ്രാമപഞ്ചായത്ത് വൈ: പ്രസിഡന്റ് വി.അബ്ദുറസാഖിന്റ അദ്ധ്യക്ഷതയിൽ ബഹു: കായിക വകുപ്പ് മന്ത്രി.വി അബ്ദുറഹിമാൻ ഉദ്ഘാടനം നിർവ്വഹിച്ചു. എംപ്ലോയീസ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.ശശിധരൻ നായർ മുഖ്യ പ്രഭാഷണം നടത്തി. ഒഴൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻറിംഗ് കമ്മറ്റി അദ്ധ്യക്ഷൻ അഷ്കർ കോറാട്, ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് അംഗം സുലൈമാൻ, അക്വ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. ഇ.എസ് സന്തോഷ് കുമാർ, മലപ്പുറം പ്രൊജക്റ്റ് അസി.എക്സി.എഞ്ചിനിയർ പ്രദീപ്ചന്ദ്ര, അസി.എഞ്ചിനിയർ പി.ഷിബിൻ അശോക്, കെ.ജെ ആന്റണി, പി.എം വിനോദ് കുമാർ , എന്നിവർ ആശംസകളർപ്പിച്ചു.

തിരൂർ സെക്ഷൻ കമ്മറ്റിയുടെ രക്ഷാധികാരിയായി കായിക വകുപ്പ് മന്ത്രി ബഹു:വി.അബ്ദുറഹിമാനും ചെയർപേഴ്സണായി താനാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മല്ലിക ടീച്ചറും കൺവീനറായി എംപ്ലോയീസ് യൂണിയൻ അംഗം വി.രാജേന്ദ്രനേയും തിരഞ്ഞെടുത്തു. താനാളൂർ, ചെറിയമുണ്ടം, നിറമരുതൂർ, പൊൻ മുണ്ടം, ഒഴൂർ തുടങ്ങിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും ജില്ലാ – ബ്ലോക്ക് – ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, തിരൂർ സെക്ഷൻ അതോറിറ്റി ജീവനക്കാർ, തുടങ്ങിയവരെ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു. വി.രാജേന്ദ്രൻ സ്വാഗതവും ടി. കുഞ്ഞികൃഷ്ണൻ നന്ദിയും പറഞ്ഞു.