കോവിഡ് 19: ജില്ലയില്‍ 334 പേര്‍ക്ക് വൈറസ്ബാധ, 560 പേര്‍ക്ക് രോഗമുക്തി
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.48 ശതമാനം
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 325 പേര്‍
ഉറവിടമറിയാതെ അഞ്ച് പേര്‍ക്ക്
രോഗബാധിതരായി ചികിത്സയില്‍ 4,967 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 22,251 പേര്‍
മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (ഒക്ടോബര്‍ 31) 334 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 5.48 ശതമാനം ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കോടെ 325 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും അഞ്ച് പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗം ബാധിച്ചത്. കൂടാതെ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ നാല് പേര്‍ക്കും വൈറസ് ബാധിച്ചിട്ടുണ്ട്. 560 പേരാണ് ഈ ദിവസം കോവിഡ് മുക്തരായത്. ഇതോടെ ജില്ലയിലെ രോഗമുക്തരുടെ എണ്ണം 5,60,038 ആയി.
22,251 പേരാണ് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 4,967 പേര്‍ വിവിധ കേന്ദ്രങ്ങളിലായി ചികിത്സയില്‍ കഴിയുകയാണ്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 422 പേരാണ് കഴിയുന്നത്. കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ ആറ് പേരും 22 പേര്‍ കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലും ശേഷിക്കുന്നവര്‍ വീടുകളിലുമാണ് കഴിയുന്നത്.
ജില്ലയില്‍ ഇതുവരെ 42,78,372 ഡോസ് കോവിഡ് വാക്‌സിനാണ് നല്‍കിയത്. ഇതില്‍ 29,02,834 പേര്‍ക്ക് ഒന്നാം ഡോസും 13,75,538 പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനുമാണ് നല്‍കിയത്. ഇനിയും വാക്‌സിന്‍ ലഭിക്കാന്‍ ബാക്കി ഉള്ളവര്‍ അതത് ആരോഗ്യകേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരുമായി ബന്ധപ്പെടണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഏതെങ്കിലും വിധത്തിലുള്ള കോവിഡ് രോഗ ലക്ഷണങ്ങളുള്ളവര്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.
ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.