കുറ്റിപ്പുറത്ത് നവജാത ശിശുവുമായി പൊന്നാനിയിലേക്ക് പോകുന്ന ആംബുലൻസ് അപകടത്തിൽപ്പെട്ടു
മലപ്പുറം: കുറ്റിപ്പുറം എടപ്പാൾ ദേശീയപാതയിൽ കുറ്റിപ്പുറത്തെ സിഗ്നലിന് സമീപത്ത് വെച്ചാണ് നവജാത ശിശുവുമായി പൊന്നാനിയിലേക്ക് വന്ന ആംബുലൻസ് അപകടത്തിൽപെട്ടത്.

വളാഞ്ചേരി ഇരുമ്പിളിയം ഗവർമെന്റ് ആശുപത്രിയിൽ നിന്നും പൊന്നാനി മാതൃശിശു ആശുപത്രിയിലേക്ക് നവജാത ശിശുവുമായി പുറപ്പെട്ട 108 ആംബുലൻസ് മഹീന്ദ്ര മാക്സിമോയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ഉടൻ തന്നെ അമ്മയേയും കുഞ്ഞിനെയും മറ്റൊരു ആംബുലൻസിൽ പൊന്നാനി മാതൃ ശിശു ആശുപത്രിയിൽ എത്തിച്ചു.