നരിപ്പറമ്പിൽ മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

തിരൂർ: ചമ്രവട്ടം നരിപ്പറമ്പിൽ മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് ആലത്തിയൂർ സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു. ബൈക്ക് യാത്രികരായ തൃപ്പങ്ങോട് ആനപ്പടി മണ്ണുപറമ്പിൽ ഷറഫുദീൻ്റെ മകൻ സൽമാനുൽ ഫാരിസ് (20), പൊന്നേത്ത് ഷാജുദീന്റ മകൻ സെഫിൻ ഫർഹാൻ (20) എന്നിവരാണ് മരിച്ചത്.

കുറ്റിപ്പുറം പൊന്നാനി ദേശിയ പാതയിൽ നരിപ്പറമ്പ് പന്തെപാലത്തിന് സമീപത്ത് തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് അപകടം. പൊന്നാനിയിലേക്കു പോകുകയായിരുന്ന മിനിലോറിയും ചമ്രവട്ടം ഭാഗത്തേക്ക് വരുകയായിരുന്ന ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും നാട്ടുകാർ ചേർന്ന് ആലത്തിയൂർ ഇമ്പിച്ചിബാവ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം തിരൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഹാജറയാണ് ഫർഹാൻ്റെ മാതാവ്.
