സി പി ഐ എം മലപ്പുറം ജില്ലാ സമ്മേളനം ഡിസംബർ 27, 28, 29 തിയ്യതികളിൽ തിരൂരിൽ

തിരൂർ: സി പി ഐ എം മലപ്പുറം ജില്ലാ സമ്മേളനം ഡിസംബർ 27, 28, 29 തിയ്യതികളിലായി തിരൂരിൽ നടക്കും. ഭാഷാപിതാവിൻ്റെയും ബ്രിട്ടീഷ്സാമ്രാജ്യത്വത്തിനെതിരെ ചോര ചിന്തിയ വാഗൺ ട്രാജഡി രക്തസാക്ഷികളുടെയും മണ്ണിൽ 24 വർഷത്തിന് ശേഷം നടക്കുന്ന ജില്ലാ സമ്മേളനം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിവിധ അനുബന്ധ പരിപാടികളോടെയാണ് നടത്തുന്നത്.

സമ്മേളനത്തിൻ്റെ വിജയത്തിനായി സംഘാടക സമിതി യോഗം നവംബർ 5 ന് വെള്ളി വൈകിട്ട് 4 ന് പൂങ്ങോട്ടുകുളം കരുണ ക്ലാസ്സിക് ഓഡിറ്റോറിയത്തിൽ നടക്കും. യോഗത്തിൽ സി പി ഐ എം സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കുമെന്ന് ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ഇ ജയൻ, വി പി സഖറിയ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കൂട്ടായി ബഷീർ, എ ശിവദാസൻ, ഏരിയാ സെക്രട്ടറി അഡ്വ പി ഹംസക്കുട്ടി എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.