ലേബര്‍ സെസ്സ് അദാലത്തില്‍ നീതി നടപ്പാക്കണം- കെട്ടിട ഉടമകള്‍

മലപ്പുറം : കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കുമുള്ള ലേബര്‍ സെസ്സ് പിരിക്കാന്‍ നവംബര്‍ 1 മുതല്‍ നടക്കുന്ന നീതി മേളയില്‍ നീതി ലഭിക്കണമെന്ന് കേരള ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന സമിതി യോഗം ആവശ്യപ്പെട്ടു. കെട്ടിടം നിര്‍മ്മിച്ച വര്‍ഷത്തെ സ്ലാബ് പ്രകാരം നികുതി നിര്‍ണ്ണയിക്കണമെന്നും അളവിലെ അപാകത പരിഹരിക്കണമെന്നും പലിശയും പിഴപ്പലിശയും ഒഴിവാക്കി  ബാക്കി തുട ഗഡുക്കളായി അടക്കാന്‍ സൗകര്യമുണ്ടാക്കണമെന്ന സംഘടനയുടെ ആവശ്യം പരിഗണിക്കാതെ 2017 ലെ വ്യവസ്ഥകള്‍ക്ക് വിധേയമായി നികുതി ഈടാക്കണമെന്നാണ് ഒക്ടോബര്‍ 27 ലെ  1253/21 നമ്പര്‍ ഉത്തരവ് പ്രകാരം ഇതുവരെയുള്ള പലിശ, പിഴപ്പലിശയുടെ 50 ശതമാനം മാത്രം ഒഴിവാക്കി ബാക്കി തുക ഒറ്റത്തവണയായി അടക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശമെന്നാണ് അധികൃതര്‍ പറയുന്നത്.
കോവിഡ് മഹാമാരി കാരണം രണ്ടുവര്‍ഷത്തോളമായി അടഞ്ഞു കിടക്കുന്നതും നിര്‍മ്മാണത്തിനു ശേഷം ഇതുവരെ തുറക്കാത്തതുമായ കെട്ടിടങ്ങള്‍ക്കും ലക്ഷങ്ങള്‍ അടക്കണമെന്നാണ് ആര്‍ ആര്‍ നോട്ടീസില്‍ പറയുന്നത്. ഈ അനീതി അവസാനിപ്പിക്കണം.പെട്രോള്‍, പാചക വാതക വില വര്‍ദ്ധനവ് നിയന്ത്രിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.


പ്രസിഡന്റ് പാഴേരി ഷരീഫ് ഹാജി ഉദ്ഘാടനം ചെയ്തു. അലിക്കുഞ്ഞ് കൊപ്പന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി നടരാജന്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി പി പി അലവിക്കുട്ടി, വൈസ് പ്രസിഡന്റ് ഇല്യാസ് വടക്കന്‍, കെ എസ് മംഗലം, ചങ്ങരംകുളം മൊയ്തുണ്ണി,  റീഗല്‍ മുസ്തഫ, മുരളി പരതൂര്‍, കല്ലായി ആലിക്കോയ ഹാജി, കെ മുഹമ്മദ് യൂനസ്, സി. ഉമ്മര്‍, പി എം ഫാറുഖ്, എം എസ് പ്രേംകുമാര്‍, ടി അബ്ദുല്‍ ഖാദര്‍   എന്നിവര്‍ പ്രസംഗിച്ചു.

പടം…കേരള ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന സമിതി യോഗം സംസ്ഥാന പ്രസിഡന്റ് പാഴേരി ഷരീഫ് ഹാജി ഉദ്ഘാടനം ചെയ്യുന്നു