എം.ഡി.എം.എ യുമായി കുറ്റിപ്പുറത്ത് 35കാരന്‍ പിടിയില്‍


കുറ്റിപ്പുറം: വിദ്യാലയങ്ങളില്‍ ലഹരി വിതരണം ചെയ്യുന്നയാളെ കുറ്റിപ്പുറം പൊലീസ് പിടികൂടി. പുത്തനത്താണി പുന്നത്തല സ്വദേശി മുതുവാട്ടില്‍ മുഹമ്മദ് ഷാഫി (35) നെയാണ് കുറ്റിപ്പുറം എസ്. എച്ച്. ഒ ശശീന്ദ്രന്‍ മേലഴിലിന്റെ നേതൃത്വത്തില്‍ എസ്. ഐ നിഖിലും യംഘവും പിടികൂടിയത്.

എം. ഡി. എം. എ യുമായി പിടിയിലായ മുഹമ്മദ് ഷാഫി.

കുറ്റിപ്പുറം-തിരുര്‍ റോഡ് പരിസരത്ത് വെച്ച് പിടികൂടിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.