പുഴയിൽ വീണ സഹോദരിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ചു

മാറഞ്ചേരി: പുഴയിൽ വീണ സഹോദരിയെ രക്ഷപെടുത്താൻ ശ്രമിക്കുന്നതിനിടെ സഹോദരൻ മുങ്ങി മരിച്ചു. പൊന്നാനി മാറഞ്ചേരി പഞ്ചായത്ത് പുറങ് സ്വദേശി പണിക്കവീട്ടിൽ ഫൈസലിന്റെ മകൻ സിനാൻ (14) ആണ് മരണപെട്ടത്.

ഇന്ന് ഉച്ചയോടെ പൊന്നാനി പുളിക്കകടവ് തൂകുപാലത്തിനു സമീപം കാഞ്ഞിരമുക്ക് പുഴയിലേക്ക് കാൽ വഴുതിവീണ സഹോദരി ഫാത്തിമ ദിയയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ സിനാൻ മുങ്ങിതാവുകയായിരുന്നു.