Fincat

കരിപ്പൂരിൽ രണ്ട് കോടിയുടെ സ്വർണം പിടികൂടി

കരിപ്പൂർ: കോഴിക്കോട് എയർപോർട്ട് എയർ ഇന്റലിജൻസ് യൂണിറ്റ് ഡിആർഐയിൽ നിന്നുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി 3 സ്വർണ കേസുകളാണ് പിടികൂടിയത്.
IX 372 എന്ന ബഹ്‌റൈൻ വിമാനത്തിൽ നിന്നും വന്ന യാത്രക്കാരനായ കോഴിക്കോട് സ്വദേശി ഹനീഫ (37) ൽ നിന്നും അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 2.28 കിലോഗ്രാം സ്വർണം പിടികൂടി.

1 st paragraph

ഷാർജയിൽ നിന്നെത്തിയ എയർ അറേബ്യ ജി 9 487 യാത്രക്കാരനായ തിരൂരങ്ങാടി സ്വദേശി രവീന്ദ്രൻ(53) ൽ നിന്നും അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചിരിക്കുന്ന പ്രത്യേക പൗച്ചിൽ പൊതിഞ്ഞ നിലയിൽ 2.06 കിലോഗ്രാം സ്വർണം പിടിച്ചെടുത്തു.

2nd paragraph

ഇൻഡിഗോ 6E 1849 ഷാർജയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി അബ്ദുൾ ജലീൽ (35) യാത്രക്കാരനിൽ നിന്നും മലാശയത്തിനുള്ളിൽ ഒളിപ്പിച്ചു നിലയിൽ 355 ഗ്രാം സ്വർണ്ണ സംയുക്തം പിടിച്ചെടുത്തു. ആകെ മൂന്ന് യാത്രക്കാരിൽ നിന്നായി 4.7 കിലോഗ്രാം സ്വർണമാണ് കണ്ടെടുത്തത് ഏകദേശം 1.9 കോടി വില വരും.

പരിശോദനക്ക് കിരൺ ടി എ, ഡി സി സപ്‌ഡിറ്റുകൾ ബാബു നാരായണൻ റഫീഖ് ഹസ്സൻ പ്രമോദ് കുമാർ സവിത ഇൻസ്പെക്ടർമാർ ശശികുമാർ അരവിന്ദ് ഗുലിയ ധന്യ കെ പി രാജീവ് കെ പരിവേഷ് കുമാർ സ്വാമി ഹെഡ് ഹവിൽദാർമാർ സനിത്കുമാർ കെ ടി
രാഹുൽ ടി രാജ് ആന്റണി സി സി എന്നിവർ നേതൃത്വം നൽകി