Fincat

മലപ്പുറത്തെ 12കാരിയെ പീഡിപ്പിച്ച പാലക്കാട്ടുകാരന്‍ പോക്‌സോ കോടതിയിൽ കീഴടങ്ങി

മലപ്പുറം: മലപ്പുറത്തെ 12കാരിയെ പലതവണ പീഡിപ്പിച്ച കേസിലെ 33കാരനായ പാലക്കാട് സ്വദേശിയായ പ്രതി പോക്‌സോ കോടതിയില്‍ നേരിട്ടുവന്ന് കീഴടങ്ങി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വാടക വീടുകളില്‍ വെച്ച് പല തവണ പീഡിപ്പിച്ചുവെന്നാണ് കേസ്. ഒളിവിലായിരുന്ന യുവാവ് ഇന്നാണ് മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി മുമ്പാകെ കീഴടങ്ങിയത്. പാലക്കാട് ചെര്‍പ്പുളശ്ശേരി ചളവര ചിറയില്‍ വിനീഷ് (33) ആണ് കീഴടങ്ങിയത്.

1 st paragraph

2019 ജനുവരി ഒന്നു മുതല്‍ 2021 ജൂണ്‍ 30 വരെയുള്ള കാലയളവില്‍ ആനമങ്ങാടും വള്ളിക്കാപ്പറ്റയിലുമുള്ള വാടക വീടുകളില്‍ വെച്ച് പല തവണ പീഡിപ്പിച്ചുവെന്നാണ് കേസ്. ഒക്ടോബര്‍ 19ന് കുട്ടി മലപ്പുറം വനിതാ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിക്ക് ഒത്താശ ചെയ്തു നല്‍കിയതിന് കുട്ടിയുടെ മാതാവായ 30 കാരിയെ 20ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ റിമാന്റിലാണ്.

2nd paragraph