എഴുത്ത് ലോട്ടറി; ഒരാൾ കുറ്റിപ്പുറം പോലീസിന്റെ പിടിയിൽ
കുറ്റിപ്പുറം: കുറ്റിപ്പുറത്ത് സ്വകാര്യ ഹോസ്പിറ്റൽ റോഡിന് സമീപത്തുള്ള ലോട്ടറി കടയിൽ നിന്ന് നാണു നാരായണൻ (51) വരമ്പത്ത് വീട് കൊളക്കാട് എന്നയാളെ കുറ്റിപ്പുറം പൊലീസ് പിടികൂടി ഈ കടയിൽ നിന്ന് മുമ്പ് പല തവണ എഴുത്തു ലോട്ടറി പിടിച്ചിരുന്നു. ഓരോ തവണയും പിടിക്കുമ്പോൾ നടത്തിപ്പിനായി പുതിയയാളെ ഏൽപിച്ചണ് വീണ്ടും കട നടത്തുന്നത്.

ഇയാൾ കുറേക്കാലമായി ലോട്ടറി മാഫിയയുമായി ബന്ധമുള്ളയാളാണ്. ഇയാളിൽ നിന്ന് 5100 രൂപയും ഇതിനു പയോഗിച്ച മൊബൈൽ ഫോണും നമ്പരുകൾ എഴുതി വെച്ച കടലാസുകളും പിടിച്ചെടുത്തു. നിരന്തരമായി നിയമവിരുദ്ധപ്രവർത്തനത്തിനുപയോഗിക്കുന്നഈ കടയുടെ ലൈസൻസ് റദ്ദാക്കാൻ പഞ്ചായത്തിന് ശുപാർശ നൽകുമെന്ന് പൊലീസ് അറിയിച്ചു.