Fincat

റേഷൻ കാർഡിലെ തെറ്റുകൾ ഇന്നുമുതൽ തിരുത്താം

തിരുവനന്തപുരം: റേഷൻ കാർഡിലെ വിവരങ്ങളിൽ മാറ്റം വരുത്താൻ ഉപയോക്താക്കൾക്കു ഇന്നു മുതൽ അവസരം. ‘തെളിമ കാർഡ് ശുദ്ധീകരണ പദ്ധതി’ക്ക് തിങ്കളാഴ്ച തുടക്കമാകുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു. കാർഡ് പുതുക്കലുമായി ബന്ധപ്പെട്ട് റേഷൻ കാർഡ് മാനേജ്മെന്റ് സിസ്റ്റം(ആർസിഎംഎസ്) നടപ്പാക്കിയപ്പോഴുണ്ടായ തെറ്റ് തിരുത്താനും വിവരം പുതുക്കാനും അവസരമുണ്ടാകും.

1 st paragraph

അംഗങ്ങളുടെ പേര്, വയസ്, മേൽവിലാസം, കാർഡ് ഉടമയുമായുള്ള ബന്ധം, എൽ.പി.ജി- വൈദ്യുതി എന്നിവയിൽ ഉണ്ടായിട്ടുള്ള മാറ്റങ്ങൾ, ഏറ്റവും പുതിയ വിവരങ്ങളുടെ ഉൾപ്പെടുത്തൽ എന്നിവ സാധ്യമാകും. മരണപ്പെട്ടവരുടെ പേര് കാർഡിൽനിന്നു നീക്കം ചെയ്യുന്നതിനും പുതിയ അംഗങ്ങളെ കൂട്ടിച്ചേർക്കുന്നതിനും സാധിക്കും. നവംബർ 15 മുതൽ ഡിസംബർ 15 വരെയാണ് തിരുത്തലുകൾക്കും കൂട്ടിച്ചേർക്കലുകൾക്കും സമയം അനുവദിച്ചിരിക്കുന്നത്.

2nd paragraph

2022 ഏപ്രിലോടെ സംസ്ഥാനത്തെ എല്ലാ റേഷൻ കാർഡുകളും സ്മാർട്ട് കാർഡ് ആക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. നിലവിലെ ബുക്ക് രൂപത്തിലെ കാർഡുകൾ മാറ്റി സ്മാർട്ട് കാർഡുകളിലേക്ക് മാറും. ഇതിനുമുമ്പ് വിവരങ്ങൾ എല്ലാം ശരിയാണെന്ന് ഉറപ്പാക്കുകയാണ് നിലവിലെ ക്യാമ്പയിന്റെ ലക്ഷ്യം.