തിരൂർ ജില്ലാ ആശുപത്രിയിലേക്ക് എസ്.ഡി.പി.ഐ പ്രതിഷേധ മാർച്ച് നടത്തുന്നു

തിരൂർ: ജില്ലാ ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്  സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ തിരൂർ മുനിസിപ്പൽ കമ്മറ്റി ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തുന്നു.
ആശുപത്രി കോമ്പൗണ്ടിൽ മാലിന്യം കെട്ടിക്കിടക്കുന്നതിന്റെയും ടോയ്ലറ്റ്കൾ ഉപയോഗിക്കാൻ കഴിയാത്ത വിധം മാലിന്യങ്ങളാൽ അടഞ്ഞു കിടക്കുന്നതിന്റെയും സെക്യൂരിറ്റി ജീവനക്കാർ ജനങ്ങളുമായി അപമാര്യാദയോടെ പെരുമാറുന്നതിന്റെയും നേർക്കാഴ്ചകളാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രാദേശിക വാർത്താ ചാനലുകളിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിലൂടെ വ്യക്തികൾ പ്രചരിപ്പിക്കുന്ന വീഡിയോകളിലൂടെയും കണ്ടുകൊണ്ടിരിക്കുന്നത്.  തിരൂർ ജില്ലാ ആശുപത്രിക്കെതിരെയുള്ള ഇത്തരം പരാതികളും ആക്ഷേപങ്ങളും ആശുപത്രി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുമ്പോഴെല്ലാം തന്നെ അവയെ നിഷേധിക്കുകയോ സാധൂകരിക്കുകയോ ചെയ്യുന്നു എന്നത് വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നതാണ്.

ചൊവ്വാഴ്ച കാലത്ത് 10 മണിക്ക് തിരൂർ താഴെപാലത്ത് നിന്നാരംഭിക്കുന്ന പ്രതിഷേധ മാർച്ചിൽ മുഴുവൻ ജനങ്ങളുടെയും പിന്തുണ പത്രകുറിപ്പിലൂടെ SDPI തിരൂർ മുനിസിപ്പൽ കമ്മറ്റി അഭ്യർത്ഥിച്ചു.