അപകടത്തില്‍ പെട്ട ഉരു സൈറൺ മുഴക്കി കൂട്ടായി പടിഞ്ഞാറേക്കര തീരത്തടുപ്പിച്ചു; മത്സ്യത്തൊഴിലാളികൾ നീന്തിയെത്തി രക്ഷാപ്രവർത്തനം നടത്തി

കൂട്ടായി : പടിഞ്ഞാറേക്കരയില്‍ അപകടത്തില്‍ പെട്ട ഉരു
കരയിലേക്ക് ഇടിച്ചു കയറ്റി. തിങ്കളാഴ്ച വൈകിട്ട് എഴരയോടെയാണ് സൈറന്‍ മുഴക്കി ഉരു കരയിലേക്ക് ഇടിച്ചു കയറ്റിയത്.തമിഴ് നാട് സ്വദേശികളുടേതെന്ന് സംശയിക്കുന്ന ഉരുവില്‍ നാലിലേറെ ജീവനക്കാര്‍ ഉള്ളതായി കണക്കാക്കുന്നു. ഉരുവിലുള്ളവരെല്ലാം സുരക്ഷിതരാണ്.വിവരമറിഞ്ഞ് നൂറുകണക്കിനാളുകള്‍ സംഭസ്ഥലത്ത് തടിച്ചുകൂടി.മല്‍സ്യബന്ധന ഉരുവാണെന്ന് കരുതുന്നെങ്കിലും ജനങ്ങള്‍ക്കിടയില്‍ സംശയങ്ങള്‍ നിലനില്‍ക്കുന്നു. കരയില്‍ നിന്നു മല്‍സ്യ തൊഴിലാളികള്‍ നീന്തിക്കയറി ഉരുവിലുള്ള ജീവനക്കാരെ പൊന്നാനി ഫിഷറീസ് ബോട്ടിലേക്ക് റോപ്പ് ഉപയോഗിച്ച് രക്ഷപ്പെടുത്തി.തിരൂര്‍ എസ്.ഐ ജലീല്‍ കറുത്തേടത്തിന്റെ നേതൃത്വത്തില്‍ പോലീസ് സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്ത് സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നു.