മോഷണ കേസ് പ്രതിയായ നിറമരുതൂർ സ്വദേശിയെ 7മാസത്തിനു ശേഷം താനൂർ പോലീസ് പിടികൂടി

താനൂർ: നിറമരുതൂർ വള്ളിക്കാഞ്ഞിരത്തുള്ള പള്ളിപ്പാട്ടു അനീസ് എന്നവരുടെ   വീടിന്റെ ബെഡ് റൂമിന്റെ ജനൽ വാതിൽ തുറന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന അനീസിന്റെ ഭാര്യയുടെ കാലിൽ നിന്നും 3 പവന്റെ സ്വർണ്ണ പാദസ്വരവും ജനൽ വാതിൽ വെച്ചിരുന്ന 10000 രൂപ വില മതിക്കുന്ന റെഡ്മി കമ്പനിയുടെ മൊബൈൽ ഫോണും ഏപ്രിൽ മാസത്തിൽ കളവു  ചെയ്തു കൊണ്ട് പോയ പ്രതിയാണ് 7മാസത്തിനു ശേഷം  പിടിയിലായത്. വെളിയങ്കോട്,   പൊന്നാനി സ്വദേശി മുഹ്സിൻ  വയസ്സ്  35  ചാലിൽ  ഹൌസ്  എന്നയാളെയാണ്  താനൂർ  Dysp മൂസ  വള്ളിക്കാടന്റെ നിർദേശപ്രകാരം താനൂർ ഇൻസ്‌പെക്ടർ  ജീവൻ  ജോർജ്, എസ് ഐ  ശ്രീജിത്ത്‌ ,എസ് ഐ  അഷ്‌റഫ്‌ CPO മാരായ  സലേഷ്, സബറുദ്ധീൻ,റീന  നവീൻ  ബാബു, അഭിമന്യു, വിപിൻ എന്നിവരടങ്ങിയ  സംഘമാണ് പിടികൂടിയത്..

കളവു  നടത്തിയ  ശേഷം  നിരന്തരം  സ്ഥലം  മാറി വിവിധ  ക്വാർട്ടേഴ്‌സുകളിൽ  താമസിച്ചിരുന്ന   പ്രതിയെ  മലപ്പുറം സൈബർ  സെല്ലിന്റെ  സഹായത്തോടെയും താനൂർ  പോലീസ്  നടത്തിയ മികച്ച  അന്വേഷണത്തിനും  ശേഷമാണ്   7മാസത്തിനു ശേഷം   പ്രതിയെ   കണ്ടെത്തി പിടികൂടാനായത്..ഏത് കേസായാലും കുറ്റമറ്റ രീതിയിലും  ശാസ്ത്രീയമായ തെളിവുകൾ  അടിസ്ഥാനമാക്കിയും അന്വേഷണം നടത്തിവരുന്ന താനൂർ പോലീസ്   പ്രതിയെക്കുറിച്ച് ഒരുമാസം നീണ്ട  രാപ്പകലില്ലാത്ത   അന്വേഷണത്തിനൊടുവിൽ വിവിധ  ക്വാർട്ടേഴ്‌സുകൾ പരിശോധിച്ചും ചമ്രവട്ടം ഭാഗത്തുള്ള വാടക കോർട്ടേഴ്സിൽ പ്രതി താമസിച്ചുവരുന്നതായി മനസ്സിലാക്കുകയും തുടർന്ന് പോലീസ് പ്രതിയെ  ചമ്രവട്ടത്തെ  വാടക ക്വാർട്ടേഴ്സിൽ  എത്തി  പിടികൂടുകയായിരുന്നു പ്രതി   മോഷ്ടിച്ച  സ്വർണഭരണം   തിരൂർ  ഉള്ള ജ്വല്ലറിയിൽ വില്പന  നടത്തുകയായിരുന്നു. നിറമരുതൂർ  പ്രദേശങ്ങളിൽ കഴിഞ്ഞ വർഷം  മോഷണം നടത്തുകയും ആളുകളെ ഭീതിയിലാഴ്ത്തുകയും ചെയ്തിരുന്ന  ഒഴൂർ സ്വദേശി കുട്ട്യാ മാക്കാന കത്ത് ഷാജഹാൻ എന്ന കുപ്രസിദ്ധ മോഷ്ടാവിനെ ഏർവാടിയിൽ നിന്നും താനൂർ  പോലീസ് പിടികൂടിയിരുന്നു. ഇന്ന് പ്രതിയെ പരപ്പനങ്ങാടി കോടതിയിൽ  ഹാജരാക്കും