തിരൂർ തുഞ്ചൻ ഗവ. കോളേജിന് അഭിമാനമായി യാസിറും ശഹീദും ഏഷ്യൻ ചാമ്പ്യന്ഷിപ്പിന്


തിരൂർ: ഈ മാസം 22 ന് നേപ്പാളിലെ പൊക്കാറോയിൽ വെച്ച് നടക്കുന്ന ഏഷ്യ കപ്പ് യൂത്ത് സോഫ്റ്റ് – ബേയ്സ് ബാൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിന്റെ അംഗമായി കൊണ്ട് പങ്കെടുക്കുവാൻ തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവൺമെന്റ് കേളേജ് വിദ്യാർത്ഥികളും. മലയാള വിഭാഗം വിദ്യാർത്ഥിയും താനൂർ സ്വദേശിയുമായ മുഹമ്മദ് യാസറും അറബിക്ക് വിഭാഗം വിദ്യാർത്ഥിയും കുന്നുംപുറം സ്വദേശിയുമായ ശഹീദിനുമാണ് അപ്പൂർവ്വ ഭാഗ്യം ലഭിച്ചത്. ദേശീയ തലത്തിലെ മികച്ച പ്രകടനം മുൻ നിർത്തിയാണ് ഇന്ത്യൻ ടീമിൽ ഇരുവരും ഇടം പിടിച്ചത്. യാസിർ ഇതിന് മുമ്പ് ആറ്  തവണയും ശഹീദ് നാല് തവണയും വിവിധ ദേശീയ ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുത്ത് മെഡൽ കരസ്ഥമാക്കിയിട്ടുണ്ട്.കായിക താരങ്ങൾ കോളേജ് അധ്യാപക – അനധ്യാപകരും വിദ്യാർത്ഥികളും പി.ടി.യെയും അലുംനിയും ചേർന്ന് യാത്രയയപ്പ് നൽകി.

ചടങ്ങ് കോളേജ് പ്രിൻസിപ്പൽ ഡോ.അജിത്ത് എം.സ് ഉത്ഘാടനം ചെയ്തു. അലുംമനി പ്രസിഡന്റ് മെഹർഷ PTA വൈസ് പ്രസിഡന്റ് രാജൻ എം.എസ് എന്നിവർ ചേർന്ന് താരങ്ങളെ പൊന്നാടയണിയിച്ചു. ചടങ്ങിൽ വിവധ വകുപ്പ് മേധാവികളെ പ്രതിനിധീകരിച്ച് കൊണ്ട് ഡോ. ജാഫർ സാദിഖ്, പ്രൊഫ. ദയാനന്ദൻ, ഡോ. അനിൽ കുമാർ , ഡോ.ശൈലജ എന്നിവരും കോളേജ് സൂപ്രണ്ട് സാജൻ എന്നിവരും ആശംസകൾ അർപ്പിച്ചു. ഇതിന് മുമ്പ് ഖൊ- ഖൊ മത്സര ഇനത്തിലാണ്‌ തിരൂർ ഗവൺമെന്റ് കോളേജിന് അന്തർദേശീയ താരങ്ങൾ പിറന്നത്. അന്തർദേശിയ തലത്തിലുള്ള താരങ്ങളുടെ സാന്നിദ്ധ്യം കോളേജ് കായിക മേഘലക്ക് പുതിയ ഊർജം നൽകുമെന്ന് സ്വാഗത പ്രഭാഷണത്തിൽ കായിക വകുപ്പ് മേധാവിയും എൻ സി സി ഓഫീസറുമായ ക്യാപ്റ്റൻ ഷുക്കൂർ ഇല്ലത്ത് പറഞ്ഞു.