Fincat

സാംസംഗ് സർവീസ് സെന്ററിൽ വൻ തീപിടിത്തം, പ്രദേശവാസികളെ ഒഴിപ്പിച്ചു

മുംബയ്: സാംസംഗ് സർവീസ് സെന്ററിൽ വൻ തീപിടിത്തം. മുംബയിലെ കൻജുർമാർഗിലാണ് തീപിടിത്തമുണ്ടായത്. ആർക്കെങ്കിലും അപകടമുണ്ടായതായി ഇതുവരെയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടല്ല. സ്ഥാപനത്തിനോടടുത്തുള്ള പ്രദേശവാസികളെയെല്ലാം ഒഴിപ്പിച്ചതായി പൊലീസ് അറിയിച്ചു.

എട്ട് ഫയർ എൻജിനുകളും നാല് വാട്ടർ ടാങ്കറുകളുമുപയോഗിച്ചാണ് തീ അണക്കാൻ ശ്രമിക്കുന്നത്. തിങ്കളാഴ്‌ച രാത്രിയോടെയാണ് തീപിടിത്തമുണ്ടായതെന്നാണ് സൂചന. ഷോർട്ട് സർക്യൂട്ട് ആണ് അപകടകാരണമെന്ന് കരുതുന്നതായി പൊലീസ് അറിയിച്ചു.

2nd paragraph