ചമ്രവട്ടം പാലത്തിനു സമീപം ഒഴുക്കിൽ പെട്ട് കാണാതായ വളാഞ്ചേരി സ്വദേശിയുടെ മൃതദേഹം കടലിൽ നിന്നും കണ്ടെത്തി
പൊന്നാനി: ഭാരതപുഴയിൽ വീണ് കാണാതായ യുവാവിൻ്റെ മൃതദേഹം കടലിൽ നിന്നും കണ്ടെത്തി.ചമ്രവട്ടം പാലത്തിന് സമീപം ഭാരതപുഴയിൽ മീൻ പിടിക്കാനിറങ്ങി കാണാതായ വളാഞ്ചേരി കാട്ടിപ്പരുത്തി മുള്ളമട സ്വദേശി പരേതനായ കല്ലുംപുറത്ത് കൊട്ടിലിങ്ങൽ ഉമ്മർ മകൻ അബ്ബാസ്(32) ൻ്റെ മൃതദേഹമാണ് താനൂർ കടലിൽ നിന്നും കണ്ടെത്തിയത്.

മത്സ്യബന്ധനത്തിനായി പുറപ്പെട്ട കൂട്ടായി വാദിസലാം വള്ളത്തിലെ മത്സ്യത്തൊഴിലാളികളാണ് 12 നോട്ടിക്കൽ മൈൽ ദൂരെ കടലിൽ ഒഴുകി നടക്കുകയായിരുന്ന മൃതദേഹം കണ്ടത്.തുടർന്ന് പടിഞ്ഞാറേക്കര ഹാർബറിൽ എത്തിച്ച മൃതദേഹം തുടർനടപടികൾക്കായി തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.